Malayalam Movie News And Updates

സത്യരാജ് പുത്രന്റെ സസ്പെൻസ് ത്രില്ലർ “സത്യ”

0 32

‘സത്യ’എന്ന സിനിമാ പേര് തമിഴ് സിനിമാ പ്രേമികൾക്ക് സുപരിചിതമാണ് .കാൽ നൂറ്റാണ്ട് മുമ്പ് കമലഹാസൻ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ‘സത്യ’.ഇന്നിതാ അതേ പേരിൽ മറ്റൊരു സിനിമ പ്രദർശനത്തിനെത്തുന്നു.
സത്യരാജിന്റെ പുത്രൻ സിബിരാജ് നായകനാവുന്ന ‘സത്യ’ .ഈ ചിത്രത്തിന്റെ നിർമ്മാതാവ് സത്യരാജാണെന്നതാണ് മറ്റൊരു സവിശേഷത. വിജയ് ആന്റണിയുടെ ‘സെയ്ത്താൻ’ സംവിധാനം ചെയ്ത് ശ്രദ്ധേയനായ പ്രദീപ് കൃഷ്ണമൂർത്തിയാണ് ‘സത്യ’യുടെ സംവിധായകൻ. തെലുങ്കിൽ വൻവിജയം നേടിയ ‘ക്ഷണം’ എന്ന സിനിമയുടെ തമിഴ് പുനരാവിഷ്ക്കാരമായ ഈ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും രമ്യാ നമ്പീശനുമാണ് സിബിയുടെ നായികമാർ.
ആദ്യന്ത സസ്പെൻസ് ത്രില്ലറായ ‘സത്യ’ തമിഴിലേക്ക് പുനരാവിഷ്ക്കരിയ്ക്കപ്പെടുമ്പോൾ, തമിഴിന് അനുസൃതമായി തിരക്കഥയിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. പക്ഷെ, ഏങ്ങനെ പ്രസന്റ് ചെയ്താൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നത് പരിഗണിച്ചുള്ള അവതരണ രീതിയാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്ന് സംവിധായകൻ. ആദ്യം ‘കണ്ണെ നമ്പാതെ’ എന്നാണ് ടൈറ്റിൽ നൽകാൻ ഉദ്ദേശിച്ചത്. എന്നാൽ പവർ ഫുള്ളായ ഒരു സബ്ജക്റ്റായതു കൊണ്ട് അതിനനുസരിച്ചുള്ള ഒരു പേര് വേണം എന്ന് തോന്നിയപ്പോൾ നായക കഥാപാത്രത്തിന്റെ പേര് തന്നെ നൽകുകയായിരുന്നുെന്നും സംവിധായകൻ പ്രദീപ് കൃഷ്ണമൂർത്തി പറഞ്ഞു.ഈ ടൈറ്റിൽ തങ്ങൾക്ക് നൽകണമെന്ന ആവശ്യവുമായി കമലഹാസനെ സമീപിച്ചപ്പോൾ കഥ കേട്ട് ആകൃഷ്ടനായ അദ്ദേഹം സന്തോഷപൂർവ്വം ടൈറ്റിൽ നൽകുകയായിരുന്നുവത്രെ.

ആനന്ദരാജ്,നിഴൽകൾ രവി,സതീഷ്, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സിബിരാജും രമ്യാ നമ്പീശനും തമ്മിലുള്ള ഇന്റ്റിമസി രംഗങ്ങൾ മുമ്പേ സമൂഹ മാധ്യമങ്ങളിൽ് ചർച്ചാ വിഷയമായിരുന്നു.ഇരുവരുടേയും ഒരു ലിപ് ലോക്ക് കിസ്സിങ്ങ് ചിത്രത്തിൽ അനിവാര്യമാകുകയും അതിനു രമ്യ അനുവാദം നൽകുകയും ചെയ്തിരുന്നു. എന്നാൽ ലജ്ജാ ശീലനായ സിബിരാജ് ഡയറക്ടറോട് അഭ്യർത്ഥിച്ച് ആ രംഗം ലഘൂകരിക്കയുണ്ടായി എന്നതും ശ്രദ്ധേയം.

നാദാംബാൾ ഫിലിം ഫാക്ടറി നിർമ്മിച്ച് സത്യരാജ് അവതരിപ്പിക്കുന്ന സസ്പെൻസ് ആക്ഷൻ ത്രില്ലറായ ‘സത്യ’യുടെ ഛായാഗ്രഹണം അരുൺമണി പഴനിയും സംഗീത സംവിധാനം സൈമൺ.കെ.കിങ്ങും നിർവഹിച്ചിരിയ്ക്കുന്നു. ബില്ലാ ജെഗനാണ് സ്റ്റണ്ട് മാസ്റ്റർ. ഡിസംബർ ആദ്യ വാരം ചിത്രം പ്രദര്ശനത്തിനെത്തുന്നു.

സി.കെ.അജയ്കുമാർ,PRO

Comments
Loading...